അയൽവാസിയെ അക്രമിച്ചതിന്​ യുവാവ് അറസ്റ്റിൽ

ഓയൂർ: പാെലീസിൽ പരാതി നൽകിയതിന്‍റെ പ്രതികാരത്തിൽ അയൽവാസിയെ അക്രമിച്ചതിന്​ യുവാവ്​ അറസ്റ്റിൽ. വെളിനല്ലൂർ കട്ടേനിൽ റാേഡിൽ ഇരപ്പ്പാറ അൽത്താഫ് മൻസിലിൽ അൽത്താഫ് (22) ആണ് അറസ്റ്റിലായത്​.

അയൽവാസികളായ സജീവ് (40), ഭാര്യ ജാസ്മിൻ (33), അമ്മ സുലൈഖ എന്നിവരെ ആക്രമിക്കുകയും മാേശമായ രീതിയിൽ അസഭ്യം പറയുകയും ചെയ്തുവെന്നാണ്​ കേസ്​. അൽത്താഫിന്‍റെ ശല്യം മൂലം പരാതി കാെടുത്തതിനുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൂയപ്പള്ളി സി .ഐ രാജേഷ്കുമാർ പറഞ്ഞു.

Tags:    
News Summary - man arrested by pooyapalli police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.