പാറശ്ശാല: സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ ആക്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ ചാമവിള ന്യൂബംഗ്ലാവില്‍ ഹാബി നൈസാമിനെയാണ് (26) കസ്റ്റഡിയിലെടുത്തത്. പാറശ്ശാല ഏരിയ കമ്മിറ്റിയംഗം കുളത്തൂര്‍ ഉച്ചക്കടയില്‍ വിശ്വാസ് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ വി. സുരേഷിന് നേരെയാണ് കഴിഞ്ഞ ഏപ്രില്‍ 23ന് രാത്രി 10.45 ഓടെ ആക്രമണം നടന്നത്. ഉച്ചക്കട ജങ്ഷനില്‍ ദുബായ് എന്ന പേരില്‍ തുണിക്കട നടത്തുന്ന ഹാബി നൈസാം, ഇയാളുടെ ബന്ധു ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകയറി ആക്രമിച്ചത്.
ഹെല്‍മറ്റ് ഉപയോഗിച്ച് സുരേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവദിവസം രാത്രി 9.30 ഓടെ സുരേഷിന്റെ മെഡിക്കല്‍ സ്‌റ്റോറില്‍ ഷബീര്‍ പാല്‍പ്പൊടി വാങ്ങാന്‍ എത്തിയിരുന്നു. പാല്‍പ്പൊടിയുടെ പണം ഗൂഗിള്‍ പേ ചെയ്ത് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം ലഭിക്കാത്തതിനാല്‍ പാല്‍പ്പൊടി നല്‍കിയില്ല. ഇതിന്റെ വൈരാഗ്യത്താലാണ് സംഘം വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞ് വധഭീഷണി മുഴക്കി സുരേഷിനെ വീടുകയറി ആക്രമിച്ചത്. പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി.
ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞുവന്ന ഹാബി നൈസാമിനെ പൊഴിയൂര്‍ എസ്.എച്ച്.ഒ വിനുകുമാർ, എസ്.ഐ എസ്.എസ്. സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊഴിയൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.