രതീഷ് 

അയൽവാസികളെ ആക്രമിച്ചയാൾ പിടിയിൽ

അഞ്ചൽ: അയൽവാസിയായ സ്ത്രീയെയും 12 വയസ്സുള്ള കുട്ടിയെയും വീട്ടിൽ കയറി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ ഒരാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ നടുക്കുന്നുംപുറത്ത് സ്വദേശി രതീഷ് ആണ് (40) അറസ്റ്റിലായത്. രണ്ടു മാസം മുമ്പ് മദ്യപിച്ചെത്തിയ രതീഷ് അയൽവാസിയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അയൽവാസി ഏരൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ചു കടന്ന് 12വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ കൈയേറ്റം ചെയ്തത്. ഏരൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിൽ രതീഷിനെ ഏരൂരിൽനിന്നുമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for attacking neighbors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.