തൃശൂർ: വിവാഹ വാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽ വീട്ടിൽ ഷിനോജ് ശശിയെ (35) ആണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങൾ വഴിയും ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകൾ വഴിയും വിവാഹമോചിതരായ സ്ത്രീകളെ പരിചയപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവാഹ തീയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും അറിയിച്ചായിരുന്നു തട്ടിപ്പ്. ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയുമാണ് ഇയാളുടെ രീതി. പാലക്കാട് സ്വദേശിയായ യുവതി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി സ്ത്രീകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുന്നുണ്ട്.
ഇൻസ്പെക്ടർ പി. ലാൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർ ഹരീഷ്, സൈബർ സെൽ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ജി. മിഥുൻ, കെ.എസ്. നിധിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.