പട്ന: ബിഹാറിൽ ഭാര്യാസഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹത്തെയും ബലാത്സംഗം ചെയ്ത കേസിൽ 32കാരൻ അറസ്റ്റിൽ. മുസഫർപുർ ജില്ലയിലാണ് സംഭവം.
ബുധനാഴ്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്തുവെച്ച് 32കാരനെ അടിച്ചതിനും അപമാനിച്ചതിനും പ്രതികാരമായായിരുന്നു ക്രൂരകൃത്യം. യുവതിയെ കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാൾ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.
അരകല്ല് ഉപയോഗിച്ച് തലക്കടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ മുഖവും തലയും പല്ലുകളും തകർന്ന നിലയിലാണ്. സഹോദരിയെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നതിനാൽ യുവതി വീട്ടിൽ തനിച്ചായിരുന്നു. ഇൗ സമയത്താണ് കൊലപാതകം.
തന്നെ അപമാനിച്ചതിന് ഭാര്യസഹോദരിയെ കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയും ഭാര്യയും തമ്മിലുള്ള വിവാഹതർക്കം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭാര്യസഹോദരി പൊതുജനമധ്യത്തിൽ 32കാരനെ അടിച്ചു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽനിന്ന് യുവതിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.