ഭുവനേശ്വറിൽ ഭാര്യയെ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് കൊന്നു

ഭുവനേശ്വര്‍: ഭാര്യയെ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. പ്രദ്യുമ്‌ന കുമാര്‍ (24) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് പ്രദ്യുമ്‌നനെ സഹായിച്ച നഴ്‌സുമാരായ റോജി പത്ര, എജിത ഭൂയാന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിലെ ഭുവനേശ്വറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രദ്യുമ്‌നയുടെ ഭാര്യ സുബശ്രീ നായ്ക്ക്(26) ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് പ്രദ്യുമ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് സുബശ്രീ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചാണ് സുബശ്രീയുടെ മരണമെന്ന് തെളിഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ചോദ്യം താനും നഴ്‌സുമാരായ റോജിയും എജിതയും ചേര്‍ന്ന് സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് പ്രദ്യുമ്‌ന പറഞ്ഞു.

2020ലായിരുന്നു സ്വദേശിനിയായ സുബശ്രീയും പ്രദ്യുമ്‌നയും തമ്മിലുള്ള വിവാഹം. ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം പ്രദ്യുമ്‌ന സുബശ്രീയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു.  ഇതോടെ സുബശ്രീ സ്വന്തം വീട്ടിലേക്ക് പോയി.

ഫാര്‍മസിസ്റ്റായ പ്രദ്യുമ്‌ന 2023ലാണ് എജിതയെ പരിചയപ്പെടുന്നത്. പിന്നീട് റോജിയേയും പരിചയപ്പെട്ടു. മൂന്ന് പേര്‍ക്കുമിടയില്‍ സൗഹൃദമുടലെടുത്തു. ഇതിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രദ്യുമ്‌ന പദ്ധതിയിട്ടു. സുബശ്രീ തന്നെ സ്ഥിരം ഉപദ്രവിക്കുകയാണെന്നും അവളെ കൊലപ്പെടുത്തണമെന്നും പ്രദ്യുമ്‌ന സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് സുബശ്രീയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഞായറാഴ്ച പ്രദ്യുമ്‌ന സുബശ്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തൊട്ടടുത്ത ദിവസം പ്രദ്യുമ്‌ന സുബശ്രീയെ റോജിയുടെ വീട്ടിലെത്തിച്ചു. ഈ സമയം എജിതയും അവിടെയുണ്ടായിരുന്നു. പദ്ധതിപ്രകാരം സുബശ്രീയുടെ ശരീരത്തില്‍ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചു. പിന്നാലെ സുബശ്രീ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി പിനക് മിശ്ര പറഞ്ഞു.

Tags:    
News Summary - man-arrested-for-murdering-wife-with-anaesthesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.