കാക്കനാട്: ഉപയോഗിക്കാതിരുന്ന വാഹനങ്ങൾ മോഷ്ടിച്ച് ആക്രി വിലക്ക് വിറ്റയാളെ പിടികൂടി. കരുമക്കാട് എൻജിനീയറിങ് കോളജിന് സമീപം നാലുസെന്‍റ് കോളനിയിൽ താമസിക്കുന്ന കല്ലുപുരക്കൽ വീട്ടിൽ നിസാറിനെയാണ് (52) തൃക്കാക്കര ഇൻസ്പെക്ടർ ഷാബുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആലുവയിലും മറ്റുമുള്ള ആക്രിക്കച്ചവടക്കാരെ കണ്ടെത്തി തെൻറ വാഹനം ഉപയോഗിക്കാതെ ഇരിക്കുകയാണെന്നും വിൽക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് വീട്ടുടമസ്ഥർ ഇല്ലാത്ത സമയം നോക്കി വിളിച്ചുവരുത്തുകയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്നതുമായിരുന്നു രീതി. വിവിധ സ്ഥലങ്ങളിൽനിന്ന് രണ്ട് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിട്ടുള്ളത്.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നയാളുടെ പരാതിയിലാണ് ഒടുവിൽ അകത്തായത്. വാടകക്ക് താമസിക്കുന്ന അപ്പാർട്മെന്‍റിനുമുന്നിൽ വാഹനംവെച്ച ശേഷം പെരുന്നാൾ അവധിക്ക് വയനാട്ടിൽ പോയ സമയത്താണ് നിസാർ മോഷ്ടിച്ചത്. പിന്നീട് സി.സി ടി.വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. മോഷ്ടിച്ച് വിൽപന നടത്തിയ വാഹനം ആലുവയിലെ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.