കൊല്ലം: ജില്ല കോടതി മജിസ്ട്രേറ്റിെൻറ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി മുംബൈ സ്വദേശിനിയെ കബളിപ്പിച്ച് മൂന്നുലക്ഷം രൂപ കൈക്കലാക്കിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര പൻവേൽ സ്വദേശിയായ അർമൻ സഞ്ജയ് പവാർ (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിെൻറ പിടിയിലായത്. വക്കീലാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊല്ലം തങ്കശ്ശേരിയിൽ വേരുകളുള്ള പരാതിക്കാരിയുടെ അമ്മക്ക് അവരുടെ സഹോദരി ഇഷ്ടദാനമായി നൽകിയ സ്വത്ത്, അമ്മ മരിച്ചതോടെ തനിക്ക് ലഭിക്കുന്നതിന് യുവതി നടത്തിയ ശ്രമങ്ങളാണ് തട്ടിപ്പുകാരൻ മുതലാക്കിയത്. മുംബൈയിൽ താമസക്കാരിയായ യുവതിയും ഭർത്താവുമായി പരിചയപ്പെട്ട പ്രതി അമ്മയുടെ പേരിലുള്ള വസ്തുവിെൻറ അവകാശം കോടതി ഉത്തരവിലൂടെ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷം രൂപ വാങ്ങിയെടുത്തു.
തുടർന്ന് ഇയാൾ കൊല്ലത്തെത്തി വിവിധ അഭിഭാഷകരുടെ സഹായം തേടിയെങ്കിലും ആരും പിന്തുണച്ചില്ല. ഇതോടെ കൊല്ലം ജില്ല കോടതി മജിസ്ട്രേറ്റിെൻറ പേരിൽ വ്യാജ ഉത്തരവ് നിർമിച്ചുനൽകി കബളിപ്പിക്കുകയായിരുന്നു. ഈ ഉത്തരവുമായി യുവതി രജിസ്ട്രാർ ഓഫിസിലും കോടതിയിലും എത്തിയപ്പോഴാണ് വ്യാജമാണെന്ന് അറിയുന്നത്.
തുടർന്ന് തിരിച്ചുപോയ ഇവർ ഇ-മെയിലിലൂടെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകി. അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലേക്ക് കടന്നതായി വ്യക്തമായതോടെ അവിടേക്ക് അന്വേഷണം വ്യാപിപ്പിച്ചു. വെസ്റ്റ് പൊലീസ് സംഘം മുംബൈയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതി മൊബൈൽ നമ്പറും താമസസ്ഥലവും ഇടക്കിടക്ക് മാറിക്കൊണ്ടിരുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് കൊല്ലം സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉംറോളി എന്ന സ്ഥലത്ത് വനമേഖലക്കടുത്തുള്ള പാറമടയിൽ ഒളിച്ച് താമസിക്കുന്നതായി മനസ്സിലാക്കി അവിടെ എത്തി സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി അനുമതി വാങ്ങിയാണ് കൊല്ലത്തെത്തിച്ചത്. പ്രതിയെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിെൻറ മേൽ നോട്ടത്തിൽ കൊല്ലം വെസ്റ്റ് എസ്.ഐ കെ.ജി. ശ്യാംകുമാർ, എസ്.സി.പി.ഒ അബൂതാഹിർ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് മുംബൈയിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.