പാലാ: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി പിടിയിൽ. വള്ളിച്ചിറ നെല്ലിയാനി പണിക്കപ്പറമ്പിൽ പി.സി. തോമസിനെയാണ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിെൻറ ഉത്തരവുപ്രകാരം പാലാ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നും നിരവധി പേരിൽ നിന്നായി രണ്ടുകോടിയോളം രൂപ പി.സി. തോമസ് തട്ടിയെടുത്തിരുന്നു.
പാലായിലെ ഐ.എൻ.ടി.യു.സി നേതാവായ ഇയാൾ ഐ.എൻ.ടി.യു.സി പാലാ ഓഫിസിലാണ് പണം വാങ്ങിയിരുന്നത്. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഈ മാസം ആദ്യം പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് ഒളിവിൽപോയ ഇയാൾ മൈസൂരുവിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എസ്.ഐ അഭിലാഷ് എം.ഡിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷെറിൻ, ബിജു കെ. തോമസ്, രഞ്ജിത്ത് എന്നിവരുടെ സംഘം മൈസൂരുവിൽ എത്തി അന്വേഷണം നടത്തി ഇയാൾ താമസിക്കുന്ന ലോഡ്ജിൽ എത്തിയപ്പോൾ പ്രതിയുമായി പുറത്തേക്കുവരുന്ന മുരിക്കാശ്ശേരി പൊലീസിനെയാണ് കണ്ടത്.
സമാന തട്ടിപ്പ് നടത്തിയതിന് മുരിക്കാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് രണ്ടുദിവസമായി മൈസൂരുവിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു. സമാനരീതിയിൽ കാളിയാർ, കഞ്ഞിക്കുഴി, കമ്പംമെട്ട്, കുമളി, കാഞ്ഞാർ, കളമശ്ശേരി, മുനമ്പം, കൂത്താട്ടുകുളം, ഏലൂർ, രാമപുരം, കടുത്തുരുത്തി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.