മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ അയച്ച് 85 സ്ത്രീകളെ ഭീഷണിപ്പെടുത്തിയാൾ പിടിയിൽ; കണ്ടെടുത്തത് 485 അശ്ലീല വിഡിയോകൾ

മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ അയച്ച് 85 സ്ത്രീകളെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഥുര സ്വദേശിയും ട്രക്ക് ഡ്രൈവറുമായ ഗണേഷ് സിങ് (42) ആണ് അന്വേഷണം ആരംഭിച്ച് നാല് മാസത്തിന് ശേഷം ഫരീദാബാദ് പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഫോണിൽനിന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച 485 അശ്ലീല വീഡിയോകൾ കണ്ടെടുത്തു.

പ്രതി നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുകയും ഫേസ്ബുക്കിൽ നിന്നും മറ്റു സമൂഹ മാധ്യമങ്ങളിൽ നിന്നും സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് രൂപമാറ്റം വരുത്തുകയുമായിരുന്നു ചെയ്തിരുന്നത്. സ്ത്രീകളോട് നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചാൽ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കാരണം നിരവധി സ്ത്രീകൾ ഇയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങിയതായി പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ ഭീഷണി കാരണം ഇരകളിൽ പലരും പരാതി നൽകാനും മടിച്ചു. തങ്ങൾ ഭയപ്പെട്ടിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും ഇരകളിൽ ചിലർ പൊലീസിനോട് വെളിപ്പെടുത്തി.

മേയ് ആറിന്, പ്രതി ഒരു സ്ത്രീയുടെ വാട്ട്‌സ്ആപ്പിൽ അവരുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം അയക്കുകയും ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സ്ത്രീ ഭർത്താവിനെ വിവരമറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Tags:    
News Summary - Man arrested for threatening 85 women by sending morphed obscene photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.