കാക്കനാട്: യുവതിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പിറവം സ്വദേശിയായ ജോബിൻ പോൾ റെജിയാണ് (28) ഇൻഫോപാർക്ക് പൊലീസിെൻറ പിടിയിലായത്. പ്രതിയോടൊപ്പം താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിനിയായ യുവതി ഉപദ്രവത്തെത്തുടർന്ന് ഇയാളിൽനിന്ന് അകലുകയും മാറിത്താമസിക്കുകയും ചെയ്തിരുന്നു.തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ 13ന് ബ്രഹ്മപുരം റോഡിലായിരുന്നു സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന ജോബിൻ പിറകിൽനിന്ന് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പോകാൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തി മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ഒളിവിൽ പോയ ജോബിനെ ഇൻസ്പെക്ടർ ടി.ആർ. സന്തോഷ്, എസ്.ഐ സാജു, എസ്.സി.പി.ഒ മുരളി, സി.പി.ഒമാരായ ജയകുമാർ, സുജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.