മുംബൈ കാർഗോ കോംപ്ലക്സിൽ നാലുകോടിയുടെ ഹെറോയ്​ൻ; ഗുജറാത്ത്​ സ്വദേശി അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിന്​ സമീപത്തെ കാർഗോ കോംപ്ലക്സിൽ നിന്നും നാലു കോടി വിലമതിക്കുന്ന 700 ഗ്രാം ഹെറോയ്​ൻ പിടിച്ചെടുത്ത സംഭവത്തിൽ ഒരാളെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. ഗുജറാത്ത് വഡോദര സ്വദേശി കൃഷ്ണ മുരാരി പ്രസാദാണ്​ അറസ്റ്റിലായത്.

സബർബൻ മുംബൈയിലെ ഇൻറർനാഷണൽ കൊറിയർ ടെർമിനൽ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച എൻ.സി.ബി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 700 ഗ്രാം ഹെറോയ്​ൻ എന്നു കരുതപ്പെടുന്ന വെള്ളുത്ത പൊടി കണ്ടെത്തിയത്. ഇതിന് ഏകദേശം നാല് കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കേസ്​ രജിസ്റ്റർ ചെയ്​ത ശേഷം പാർസലിലെ അഡ്രസ്സിലുണ്ടായിരുന്ന കൃഷ്ണ മുരാരി പ്രസാദിനെ മൊഴി രേഖപ്പെടുത്താൻ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക്​ വിളിച്ചുവരുത്തുകയും ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്​.

Tags:    
News Summary - Man arrested over seizure of 4 crore heroin at Mumbai cargo complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.