കടപ്പാട്​: NDTV

വിവാഹിതയുമായി പ്രണയം;​ യുവാവിനെ ഭർത്താവും ബന്ധുക്കളും തല്ലിക്കൊന്നു

ജയ്​പൂർ: വിവാഹിതയുമായി പ്രണയ ബന്ധമുണ്ടെന്നാരോപിച്ച്​ യുവാവിനെ ഭർത്താവും ബന്ധ​ുക്കളും അടിച്ചുകൊന്നു. രാജസ്​ഥാനിലെ ഹനുമാൻഗഢ്​ ജില്ലയിൽ വ്യാഴാഴ്​ചയാണ്​ സംഭവം. പ്രേംപുര സ്വദേശിയായ ജഗദീഷ്​ മേഗ്​വാൾ ആണ്​ മരിച്ചത്​.

പ്രതികൾ തന്നെ ചിത്രീകരിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയിൽ ആറോളം പേർ ചേർന്ന്​ യുവാവിനെ വടി ഉപയോഗിച്ച്​ ക്രൂരമായി മർദിക്കുന്നത്​ കാണാം.

അക്രമികളിൽ ഒരാൾ ജഗദീശി​െൻറ കഴുത്തിൽ ത​െൻറ മുട്ടുകാൽ അമർത്തിപ്പിടിക്കുകയും അതേ സമയം മറ്റുള്ളവർ മർദിക്കുകയും ചെയ്യുന്നുണ്ട്. ശേഷം ജഗദീഷിെൻറ മൃത​ദേഹം സ്വന്തം വീടി​െൻറ മുമ്പിൽ തള്ളിയതായി പിതാവ്​ പൊലീസിൽ പരാതി നൽകി.

11 പേർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തു​. സൂരത്​ഗഢിലേക്ക്​ പോകുകയാണെന്ന്​ പറഞ്ഞാണ്​ മകൻ വ്യാഴാഴ്​ച വീട്ടിൽ നിന്നിറങ്ങിയതെന്നും വീട്ടിലേക്ക്​ മടങ്ങുന്നത്​ വഴിയാകാം പ്രതികൾ തട്ടിക്കൊണ്ടുപോയി കൊല​െപ്പടുത്തിയതെന്ന്​ പിതാവ്​ ബൻവാരിലാൽ പരാതിയിൽ പറഞ്ഞു.

പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ മൃതദേഹം മറവ്​ ചെയ്യില്ലെന്ന്​ പറഞ്ഞ്​ ഗ്രാമീണർ പൊലീസ്​ സ്​റ്റേഷന്​ മുമ്പിൽ കുത്തിയിരിപ്പ്​​ സമരം നടത്തിയിരുന്നു. 

Tags:    
News Summary - man beaten to death in rajasthan over love affair with married women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.