ജീവനാംശം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭർത്താവ്​; യുവതി ആശുപത്രിയിൽ

ഭോപാൽ: കുടുംബവഴക്കിനെ തുടർന്ന്​ പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ യുവാവ്​​. മധ്യപ്രദേശിലെ രത്​ലം ജില്ലയിലാണ്​ സംഭവം. മൂക്കിന്​ ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ്​ ദിനേശ്​ മാലിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

2008ലായിരുന്നു ദിനേഷിന്‍റെയും ടിനയുടെയും വിവാഹം. ഇരുവർക്കും രണ്ടു കുട്ടികളുമുണ്ട്​. ദിനേഷ്​ ജോലിക്ക്​ പോകാറില്ലെന്നും ദിവസവും വീട്ടിൽ മദ്യപിച്ച്​ എത്തുമായിരുന്നുവെന്നും ടിന നൽകിയ പൊലീസിന്​ മൊഴിയിൽ പറയുന്നു.

ദിനേഷ്​ ദിവസവും മദ്യപിച്ച്​ എത്തുന്നതോടെ ഇരുവരും തമ്മിൽ വഴക്കും പതിവായി. ടിനയെ ദിനേഷ്​ ഉപദ്രവിക്കുകയും ചെയ്​തിരുന്നു. ഇതോടെ യുവതി രണ്ടു പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക്​ മടങ്ങി. പാചകത്തൊഴിൽ ചെയ്​തായിരുന്നു ടിന കുട്ടികളെ നോക്കിയിരുന്നത്​. 2019ൽ ടിന കോടതിയെ സമീപിച്ച്​ ഭർത്താവിൽനിന്ന്​ ജീവനാംശം വേണമെന്ന്​ ആവശ്യപ്പെട്ടു.

കേസ്​ നടന്നുകൊണ്ടിരിക്കേ കഴിഞ്ഞദിവസം ദിനേഷ്​ ടിനയുടെ വീട്ടിലെത്തുകയായിരുന്നു. ജീവനാംശം സംബന്ധിച്ച ചർച്ച പിന്നീട്​ ബഹളത്തിൽ കലാശിച്ചു. ഇതോടെ ദിനേഷ്​ ടിനയുടെ മൂക്കിൽ കടിക്കുകയായിരുന്നു. മൂക്കിൽനിന്ന്​ രക്തം വന്നതോടെ ദിനേഷ്​ സംഭവ സ്​ഥലത്തുനിന്ന്​ ഓടി​രക്ഷപ്പെട്ടു.

ടിനയുടെയും മക്കളുടെയും കരച്ചിൽ​േകട്ട്​ നാട്ടുകാർ ഓടിയെത്തുകയും യുവതിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. ടിന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. തുടർന്ന്​ ദിനേഷിനെതിരെ അലോട്ട്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയും ചെയ്​തു. 

Tags:    
News Summary - man bites off estranged wifes nose during domestic dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.