ബെംഗളൂരു: എം.എൽ.എയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് കവർന്നതായി പരാതി. കർണാടകയിൽ കോൺഗ്രസ് എം.എൽ.എയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാഗ് കവരുകയായിരുന്നു. ഹോസ്കോട്ടെ എം.എൽ.എ ശരത് കുമാർ ബച്ചെ ഗൗഡയുടെ കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്.
ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ല് കല്ലുകൊണ്ട് തകർത്ത് സീറ്റിൽ വെച്ച ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞതായി മനസിലായത്.
ഈ സമയം എം.എൽ.എ മറ്റൊരു ഗ്രാമത്തിൽ പ്രചാരണത്തിലായിരുന്നു. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. സി.സി.ടി.വി പരിശോധനയിൽ 18-20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ബാഗുമായി പോകുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.