ബംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ 25കാരന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ വലതുപക്ഷ ഗ്രൂപ്പിനെതിരെ അന്വേഷണം. ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിനാണ് കൊലപാതകമെന്നാണ് വിവരം.
25കാരനായ അർബാസ് മുല്ലയുടെ മൃതദേഹമാണ് തല വേർപെട്ട നിലയിൽ റെയിൽവേ ട്രാക്കിൽ സെപ്റ്റംബർ 28ന് കണ്ടെത്തിയത്. കൂടാതെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ അപകടമരണമല്ലെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അസം നഗർ സ്വദേശിയായ മുല്ലയെ സെപ്റ്റംബർ 27 മുതൽ കാണാനില്ലായിരുന്നു. പിന്നീട് ഖാൻപുർ താലൂക്കിലെ െറയിൽവേ ട്രാക്കിൽനിന്ന് മൃതദേഹം കെണ്ടത്തുകയായിരുന്നു.
മകേന്റത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നും മുല്ലയുടെ മാതാവ് ആരോപിച്ചു. വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണ് കൊലക്ക് പിന്നിലെന്നും അവർ പറഞ്ഞു. കൊലപാതകത്തിന്‍റെ അന്വേഷണം റെയിൽവേ പൊലീസ് ജില്ല പൊലീസിന് കൈമാറി.
പ്രാഥമിക അന്വേഷണത്തിൽ മുല്ലയെ ചിലർ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടായതായും പറയുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.