മൂവാറ്റുപുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്തുകയും മൂത്തമകനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഗൃഹനാഥന് ഇരട്ട ജീവപര്യന്തം ശിക്ഷ. ഇതിനു പുറമെ പത്തുവർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും കൂടി ശിക്ഷ വിധിച്ചു.
മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രികറ്റ് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. ഏനാനല്ലൂർ ഷാപ്പുംപടി കോട്ടക്കപ്പുറത്ത് ഷീല (45), മകൻ വിപിൻ (19) എന്നിവർ കൊലചെയ്യപ്പെട്ട കേസിലും മറ്റൊരു മകൻ വിഷ്ണുവിനെ (22) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് പിതാവ് വിശ്വനാഥനെ (54)ശിക്ഷിച്ചത്. 2016 സെപ്റ്റംബർ നാലിന് വീട്ടിൽവെച്ചാണ് കൊലപാതകം.
വിശ്വനാഥന്‍റെ അവിഹിതബന്ധം ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഇയാൾ കത്തിയെടുത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.