തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ഡൽഹി കൽക്കാച്ചി ഡി.ഡി.എ ഫ്ലാറ്റിൽ അങ്കിത് കുമാർ ശർമ (32) യെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിൽ ജോലി തരപ്പെടുത്തി നൽകാമെന്നറിയിച്ച് ഓൺലൈൻ വഴി വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കബളിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പലതവണകളായി 21 ലക്ഷത്തോളം രൂപയാണ് ഇയാളടങ്ങിയ തട്ടിപ്പ് സംഘം കബളിപ്പിച്ചത്.
കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.