ബൈക്കിൽ കയറാൻ വിസമ്മതിച്ചു; യുവതിയെ നടുറോട്ടിലിട്ട് മർദ്ദിച്ച് അയൽവാസിയായ യുവാവ്

ഗുരുഗ്രാം: ഹരിയാനയിൽ ബൈക്കിൽ കയറാൻ വിസമ്മതിച്ചതിന് യുവതിക്ക് യുവാവിന്‍റെ മർദ്ദനം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ യുവാവ് യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി  ബൈക്കിൽ യാത്രചെയ്യാൻ തയാറായില്ല. തുടർന്ന് പ്രകോപിതനായ യുവാവ് ഹെൽമെറ്റ് കൊണ്ട് യുവതിയുടെ തലക്കടിക്കുകയായിരുന്നു. അക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇരുവരും തമ്മിൽ വാക് തർക്കത്തിൽ ഏർപ്പെടുന്നതും യുവാവ് യുവതിയെ ഹെൽമെറ്റ് കൊണ്ട് തലക്കടിക്കുന്നതും വിഡിയോയിൽ കാണാം. കുറച്ചാളുകൾ ചേർന്ന് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡോയിലുണ്ട്.

കമൽ എന്നയാണ് യുവതിയെ മർദ്ദിച്ചതെന്നും ഇരുവരും അ‍യൽവാസികളാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Man hits woman with helmet on camera. She refused to ride with him on bike: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.