മഞ്ചേരി: ഭാര്യയുടെ 17കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് ഇരട്ട ജീവപര്യന്തം തടവും 17 വർഷം അധികതടവും രണ്ടുലക്ഷം രൂപ പിഴയും. കോഴിക്കോട് ജില്ലയിലെ 34കാരനെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും പോക്സോ വകുപ്പിൽ ഏഴ് വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരുവർഷം കഠിന തടവും ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിന തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
പിഴ അടച്ചാൽ പെൺകുട്ടിക്ക് നൽകണം. കരുവാരകുണ്ട് സി.ഐ പി. വിഷ്ണു, എസ്.ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഹൈകോടതി ഉത്തരവ് പ്രകാരം കേസ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി. പെൺകുട്ടിയുടെ പിതാവാണ് ഹൈകോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്കിയ കേസ് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.