10 വയസുകാരനെ കാമുകിയുടെ മുന്നിൽ വെച്ച്​ കൊലപ്പെടുത്തി; മൃതദേഹം മറവുചെയ്യാൻ കൂട്ടുനിന്ന ഭാര്യയും പിടിയിൽ

ബംഗളൂരു: 10 വയസുകാരനായ മകനെ കാമുകിയുടെ മുന്നിൽ വെച്ച്​ കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ സഹായത്തോടെ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന്​ പേർ അറസ്റ്റിൽ. കർണാടകയിലെ ബംഗളൂരു​വിലെ ഗുരപ്പനപാളയയിലാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം. ഫെബ്രുവരി ഏഴിനായിരുന്നു കുറ്റകൃത്യം നടന്നത്​. എന്നാൽ മൂന്ന്​ പ്രതികൾ പിടിയിലായതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​.

സചിൻ കുമാർ, ഭാര്യ സിന്ധു, കാമുകി നാദിയ എന്നിവരാണ്​ അറസ്റ്റിയലായത്​. സ്വകാര്യ കമ്പനിയിലായിരുന്നു കുമാർ ജോലി ചെയ്​തിരുന്നത്​. വസ്​ത്രനിർമാണശാലയിൽ ജീവനക്കാരായിരുന്നു സിന്ധുവും നാദിയയും. തന്‍റെ മകനെ ഫെബ്രുവരി ഏഴ്​ മുതൽ കാണാതായതായി കാണിച്ച്​ ആഗസ്റ്റ്​ 26നാണ്​ കുമാർ പൊലീസിൽ പരാതി നൽകിയത്​.

കുഞ്ഞിനെ കാണാതായി മാസങ്ങൾ പിന്നിട്ട ശേഷം മാത്രം മാതാപിതാക്കൾ പരാതിയുമായി എത്തിയത്​ കണ്ട പൊലീസ്​ ഞെട്ടി. പരാതിക്കാരുടെ ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരെയെല്ലാം പൊലീസ്​ ചോദ്യം ചെയ്​തു. അന്വേഷണത്തിൽ കുമാറും നാദിയയും തമ്മിൽ ബന്ധമുണ്ടെന്ന്​ പൊലീസ്​ കണ്ടെത്തി. അതോടൊപ്പം തന്നെ കുമാർ നൽകിയ മൊഴികളിൽ വൈരുധ്യവും പൊലീസിൽ സംശയം ജനിപ്പിച്ചു. സുഹൃത്തിന്‍റെ വീട്ടിൽ ​െവച്ചാണ്​ കുഞ്ഞിനെ കാണാതായതെന്നാണ്​ കുമാർ മൊഴി നൽകിയത്​. എന്നാൽ കുട്ടി തന്‍റെ വീട്ടിൽ വന്നില്ലെന്നായിരുന്ന​ സുഹൃത്ത്​ പറഞ്ഞത്​.

പിന്നാലെ കുമാറിനെയും നാദിയയെയും ചോദ്യം ചെയ്​തതോടെ​ കേസിന്‍റെ ചുരുളഴിഞ്ഞു​. നാദിയയുമായുള്ള ബന്ധത്തെ കുറിച്ച്​ പറഞ്ഞതിനാണ്​ കുമാർ കുഞ്ഞിനെ തലക്കടിച്ച്​ കൊന്നത്​. നാദിയ കൊലക്ക്​ ദൃക്​സാക്ഷിയായിരുന്നു. ജോലി കഴിഞ്ഞ്​ തിരിച്ചെത്തിയ സിന്ധുവിനോട്​ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. നാദിയയുമായി ബന്ധമുണ്ടെന്ന്​ സമ്മതിച്ച കുമാർ തന്നെ രക്ഷിക്കണമെന്ന്​ സിന്ധുവിനോട്​ അപേക്ഷിച്ചു. സംഭവം രഹസ്യമാക്കിവെക്കാമെന്ന്​ സിന്ധു സമ്മതിച്ചു.

കുഞ്ഞിന്‍റെ മൃതദേഹം ബെഡ്​ഷീറ്റിൽ പൊതിഞ്ഞ ശേഷം കുമാറിന്‍റെ സുഹൃത്തിന്‍റെ കാർ കടംവാങ്ങി തമിഴ്​നാട്ടിലെ ബർഗൂറിലെത്തിച്ചു. അവിടെയാണ്​ മൃതദേഹം അടക്കിയത്​. കുഞ്ഞിനെ കാണാതായിട്ടും കുമാർ പരാതി നൽകാത്തത്​ സിന്ധുവിന്‍റെ കുടുംബത്തിൽ സംശയം ജനിപ്പിച്ചിരുന്നു. അവരുടെ സമ്മർദത്തിന്‍റെ ഫലമായാണ്​ കുമാർ പൊലീസിനെ സമീപിച്ചത്​. 

Tags:    
News Summary - Man killed 10year old son disposed body in forest with help of wife & girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.