ലോസ് ആഞ്ചലസ്: കാലിഫോർണിയയിൽ മീൻ പിടിക്കുന്ന കുന്തമുനയുള്ള തോക്ക് ഉപയോഗിച്ച് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. 40കാരനായ മാത്യു ടെയ്ലർ കോൾമാനാണ് അറസ്റ്റിലായത്.
തെൻറ കുട്ടികൾ രാക്ഷസൻമാരായി ഭാവിയിൽ വളരുമെന്നും അവരിൽ സർപ്പത്തിെൻറ ഡി.എൻ.എയാണെന്നും പറഞ്ഞായിരുന്നു കൊലപാതകം. ക്വാനോൻ, ഇല്ലുമിനാട്ടി ഗൂഡാലോചന സിദ്ധാന്തങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു കൊലപാതകം.
ഭാര്യക്ക് സർപ്പത്തിെൻറ ഡി.എൻ.എയാണെന്നും അത് കുട്ടികളിലേക്ക് പകർന്നുവെന്നും വെളിപാടുണ്ടായതായി കോൾമാൻ പറഞ്ഞതായി ലോസ് ആഞ്ചലസിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.
മെക്സികോയിൽ റൊസാരിറ്റോക്ക് സമീപമുള്ള അരുവിയുടെ കരയിൽ രണ്ടുവയസുകാരനായ കാലിയോയെും 10 മാസം പ്രായമായ പെൺകുഞ്ഞ് റോക്സിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മീൻ പിടിക്കാനുപയോഗിക്കുന്ന മൂർച്ഛയുളള ആയുധം ഉപയോഗിച്ച് മകനെ 17തവണയും മകളെ 12 തവണയുമാണ് കോൾമാൻ കുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് പിടിയിലാകുന്നത്.
കൊലപാതകത്തിന് ശേഷം യു.എസിലേക്ക് വീണ്ടും പ്രവേശ ിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുന്നത്. ഐേഫാൺ ആപ്പ് ഉപയോഗിച്ച് ഇയാൾ എവിടെയുണ്ടെന്ന് കണ്ടെത്താൻ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഇയാൾ രണ്ടു കുട്ടികളുമായി റൊസാരിറ്റോയിലേക്ക് പോകുകയായിരുന്നു. ഭാര്യ എബി കോൾമാനോട് യാത്ര പോകുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥലം വെളിെപ്പടുത്തിയിരുന്നില്ല. ശനിയാഴ്ച കോൾമാൻ ഭാര്യയുടെ ഫോൺ കോളുകളോ മെസോജോ സ്വീകരിച്ചിരുന്നില്ല. തുടർന്ന് മൂവരെയും കാണാതായി എബി പൊലീസിൽ പരാതി നൽകുകയായിരുന്നു. റൊസാരീറ്റോയിലെത്തിയ കോൾമാൻ തിങ്കളാഴ്ച രാവിലെ വരെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നു. സി.സി.ടി.വിയിൽ തിങ്കളാഴ്ച രാവിലെ ഹോട്ടലിൽ കോൾമാെൻറ ദൃശ്യങ്ങൾ മാത്രമാണ് പതിഞ്ഞത്.
കുഞ്ഞുങ്ങളെ കൊലെപ്പടുത്തിയ ശേഷം മൃതദേഹങ്ങൾ അരുവിയുടെ സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. വസ്ത്രങ്ങളും ആയുധവും നദിക്കരയിലും ഉപേക്ഷിച്ചു. കുഞ്ഞുങ്ങളുടെ കൊലപാതകത്തിലൂടെ ലോകത്തെ രാക്ഷസൻമാരിൽനിന്ന് രക്ഷിക്കുന്നുവെന്നാണ് കോൾമാൻ കരുതുന്നതെന്ന് കോടതി രേഖകളിൽ പറയുന്നു. കോൾമാനെ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.