അഹ്മദാബാദ്: ഗുജറാത്തിൽ ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ അങ്കലേശ്വർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസം മുമ്പാണ് സംഭവം.
34കാരിയായ ഊർമിള വാസവയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജിഗ്േനഷ് പേട്ടലാണ് അറസ്റ്റിലായത്. ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് പിടിയിലാകുന്നത്.
ജൂൈല എട്ടിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഊർമിളയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉൗർമിളക്ക് നൽകിയ ഡ്രിപ്പിൽ ജിഗ്നേഷ് സയനൈഡ് കുത്തിവെക്കുകയായിരുന്നു. ഡോക്ടർമാരോ നഴ്സുമാരോ ഊർമിളക്ക് സമീപമുണ്ടായിരുന്നില്ല.
സയനൈഡ് ഉള്ളിൽ ചെന്നയുടൻ ഊർമിള മരണത്തിന് കീഴടങ്ങി. മരണത്തിൽ അസ്വഭാവികത തോന്നിയതോടെ പൊലീസ് അപകട മരണത്തിന് കേസ് എടുക്കുകയും ചെയ്തു. ഫോറൻസിക് പരിശോധനയിൽ വിഷാംശം കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ശനിയാഴ്ച ജിഗ്നേഷ് അറസ്റ്റിലാകുകയായിരുന്നു.
ഏഴുവർഷം മുമ്പായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.