പെൺകുഞ്ഞ്​ ജനിച്ചതിന്​ ഭാര്യയെ കഴുത്തുഞെരിച്ച്​ കൊലപ്പെടുത്തിയ ഭർത്താവ്​ അറസ്റ്റിൽ

പുണെ: മഹാരാഷ്​ട്രയിൽ ​െപൺകുഞ്ഞിന്​ ജന്മം നൽകിയതിന്​ 20കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ്​ അറസ്റ്റിൽ. ഷിർഗോണിലാണ്​ സംഭവം.

20കാരിയായ ചങ്കുന യോഗേഷ്​ ജാദവാണ്​ മരിച്ചത്​. കൊലപാതകത്തി​ൽ ഭർത്താവ്​ യോഗേഷ്​ കൈലാസ്​ ജാദവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഇരുവർക്കും ഒരു പെൺകുട്ടിയുണ്ട്​.

നാലുവർഷം മുമ്പായിരുന്നു ചങ്കുനയുടെയും യോഗേഷിന്‍റെയും വിവാഹം. ഇരുവർക്കും പെൺകുഞ്ഞ്​ ജനിക്കുന്നതുവരെ വീട്ടിൽ മറ്റു പ്രശ്​നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പെൺകുട്ടി ജനിച്ചതോടെ കാര്യങ്ങൾ തിരിഞ്ഞുമറിഞ്ഞു. യോഗേഷിന്​ ആൺകുഞ്ഞ്​ വേണമെന്നായിരുന്നു ആ​ഗ്രഹം. പെൺകുട്ടി ജനിച്ചതോടെ ഇരുവരും തമ്മിൽ വഴക്ക്​ പതിവാകുകയായിരുന്നു.

തുടർന്ന്​, ശനിയാഴ​്​ച രാവിലെ ചങ്കുന വസ്​ത്രങ്ങൾ അലക്കുന്നതിനിടെ യോഗേഷെത്തി കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ചങ്കുനയുടെ ശബ്​ദം കേ​ട്ടെത്തിയ അയൽവാസികൾ ഷിർഗോൺ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിസെത്തി യോഗേഷിനെ അറസ്റ്റ്​ ചെയ്​തു. 

Tags:    
News Summary - Man Kills Wife For Giving Birth To Baby Girl Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.