അറസ്റ്റിലായ പ്രതി, സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

ഭാര്യയുമായി രഹസ്യബന്ധം; വിമാനത്താവളത്തിൽ ജീവനക്കാരനെ കഴുത്തറുത്ത് കൊന്ന് യുവാവ്

ബംഗളൂരു: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനെ യുവാവ് കഴുത്തറുത്ത് കൊന്നു. ട്രോളി ഓപറേറ്ററായ രാമകൃഷ്ണയാണ് ബുധനാഴ്ച വൈകിട്ട് ഏഴോടെ ഒന്നാം ടെർമിനലിലെ പാർക്കിങ് ഏരിയയിൽ കൊല്ലപ്പെട്ടത്. പ്രതി രമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തുമക്കുരു സ്വദേശികളാണ്.

രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2022ല്‍ രമേഷും ഭാര്യയും വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് രമേഷ് രാമകൃഷ്ണയെ കൊല്ലാനായി പലതവണ ശ്രമം നടത്തി. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍വെച്ച് പ്രതി ആക്രമണം നടത്തിയത്. ബാഗില്‍ കത്തിയുമായാണ് പ്രതി വിമാനത്താവളത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബസിൽ എത്തിയതിനാൽ ബാഗ് സ്കാൻ ചെയ്തിരുന്നില്ല.

വിമാനത്താവളത്തില്‍ എത്തിയശേഷം ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ പുറത്തേക്ക് വരാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് രാമകൃഷ്ണ ടെര്‍മിനലില്‍നിന്ന് പുറത്തേക്ക് വന്നയുടന്‍ കത്തിയുമായെത്തി പ്രതി ഇയാളുമായി സംഘർഷത്തിൽ ഏർപ്പെടുകയും പിന്നാലെ കഴുത്തറുക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പാർക്കിങ് ഏരിയയിലെത്തിയ യാത്രക്കാരും ജീവനക്കാരും നടുങ്ങി. പ്രതിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കീഴടക്കുകയായിരുന്നു.

Tags:    
News Summary - Man slashes Bengaluru airport staffer's throat over suspected affair with wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.