മാവേലിക്കര: അന്തർസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം ഈരേഴ വടക്ക് രാജീവ് ഗാന്ധി കോളനി ശ്രീജു നിവാസ് ജിത്തു ശ്രീകുമാറിനെയാണ് (22) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് തെക്കേക്കര പഞ്ചായത്ത് ഓഫിസിനു സമീപം തടിമില്ലിലെ ജീവനക്കാരനായ അന്തർസംസ്ഥാന തൊഴിലാളി സന്തോഷ് ദിഷ്വയുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും മോഷണം പോയിരുന്നു.
സി.സി ടി.വിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നത് കേന്ദ്രീകരിച്ച് മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ചെട്ടികുളങ്ങര കമ്പനിപ്പടി ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്.
2019ൽ സമാന കേസിൽ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ബംഗളൂരുവിൽ കഴിയുകയായിരുന്നു. പണത്തിനാവശ്യം വരുമ്പോൾ നാട്ടിലെത്തി ഇത്തരം കവർച്ച നടത്തി മുങ്ങുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ സി.എച്ച്. അലി അക്ബർ, എസ്.ഐ ആർ. ആനന്ദകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ആർ. വിനോദ് കുമാർ, വി.വി. ഗിരീഷ് ലാൽ, കെ. സുനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.