സുദീപ് 

പ്രണയം നടിച്ച് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ

കുമളി: ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുമളി സ്വദേശി സുദീപ് (35) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് ഒഴിവാക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ദീര്‍ഘനാളായി യുവതിയും സുദീപും പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയാക്കിയ ശേഷം യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസ്സം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചിരുന്നുവെന്നും ഇതോടെയാണ് പരാതിപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. കുമളി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man who made a differently-abled woman pregnant was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.