വെഞ്ഞാറമൂട്: യുവതിയെ വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപയും 19 പവന് സ്വര്‍ണവും കാറും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. കന്യാകുളങ്ങര ഷാജി മന്‍സിലില്‍ അന്‍സര്‍ (30) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴിയാണ് സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന യുവതിയുമായി ഇയാള്‍ പരിചയത്തിലാകുന്നത്.
പിന്നീട് അവരുടെ സ്ഥാപനത്തിലെത്തി സൗഹൃദം സ്ഥാപിക്കുകയും വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനെ വിവരം അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പണവും ആഭരണവും കൈക്കലാക്കി. വീണ്ടും ഇയാളുടെ ശല്യം തുടര്‍ന്നതോടെ യുവതി വട്ടപ്പാറ െപാലീസില്‍ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത െപാലീസ് പ്രതിയെ കന്യാകുളങ്ങരയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും ടെക്നോപാര്‍ക്കിലെ ഡ്രൈവറുമായ പ്രതി നിരവധി സ്ത്രീകളെ ഇത്തരത്തില്‍ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് വിവരം ലഭിച്ചിട്ടുണ്ടന്ന് െപാലീസ് പറയുന്നു.
വട്ടപ്പാറ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശീലാല്‍, ചന്ദ്രശേഖരന് നായര്‍, സുനില്‍ കുമാര്‍, എ.എസ്.ഐമാരായ സജീഷ്കുമാര്‍, സി.പി.ഒ മാരായ ജയകുമാര്‍, ശ്രീകാന്ത്, റീജാഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.