കോതമംഗലം: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് കടന്നുകളഞ്ഞയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. തലക്കോട് വെള്ളാപ്പാറ പതിയിൽ ശശിയെയാണ് (64) വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടത്. ബുധനാഴ്ച വൈകീട്ട് പോളിഷിങ് ജോലി കഴിഞ്ഞെത്തിയ ഭാര്യ ശോഭനയുമായി (54) തർക്കമുണ്ടാവുകയും പിന്നിൽ ഒളിപ്പിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടി പരിക്കേൽപിച്ചശേഷം കടന്നുകളയുകയുമായിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാർ ശോഭനയെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. ശശിക്കായി പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഊന്നുകൽ പൊലീസിന് കൈമാറി. തലക്ക് പരിക്കുള്ള ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശോഭന സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.