കോഴിക്കോട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നയാളെ പിടികൂടി. എടവണ്ണപ്പാറ സ്വദേശി ഉണ്ണികൃഷ്ണനെയാണ് (51) സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ച രണ്ടാംഗേറ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജക്കുപയോഗിക്കുന്ന മണിയും ക്ലോക്കുമുൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കോഴിക്കോട് ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും, സമാനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട് ജയിൽ മോചിതരായവരെക്കുറിച്ച് നടത്തിയ രഹസ്യ നിരീക്ഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.
കോഴിക്കോട് വലിയങ്ങാടി പരിസരത്ത് സബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ സജേഷ് കുമാർ, സി.പി.ഒമാരായ യു.സി. വിജേഷ്, ടി. ഷിജിത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.