വി​പി​ൻ ബാ​ബു

വീട്ടിൽ നിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ

നെടുമങ്ങാട്: ഉഴമലയ്ക്കൽ പൊങ്ങല്ലിയിലെ വീട്ടിൽ നിന്ന് 81,000 രൂപ മോഷ്ടിച്ച കേസിൽ കോട്ടയം മോനിപ്പള്ളി തച്ചാറുകുഴിയിൽ സജി എന്ന വിപിൻ ബാബുവിനെ (21) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ പൊങ്ങല്ലി തടത്തരികത്ത് എം. കുമാറിന്റെ വീട്ടിൽ നിന്നാണ് 21ന് രാവിലെ ആളില്ലാത്ത സമയം പണം കവർന്നത്. വാതിൽ പൂട്ടി സൂക്ഷിച്ചിരുന്ന സ്ഥത്തുനിന്ന് താക്കോൽ എടുത്ത് വീട് തുറന്നാണ് മോഷണം നടത്തിയത്.

വീടുകൾ കയറി സാധനങ്ങൾ വിൽക്കാനായി പ്രദേശത്ത് എത്തിയതായിരുന്നു വിപിൻ ബാബു. വീടിന്റെ മുറിയിൽ കടന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും പേഴ്സിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - man who stole money from the house was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.