പാറശ്ശാല: ആരോഗ്യപ്രവര്ത്തകന് ചമഞ്ഞ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍വീട്ടില്‍ അഭിലാഷ് ബെര്‍ലിനെ(39)യാണ് പിടികൂടിയത്. കഴിഞ്ഞ 29ന് സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന പാറശ്ശാല സ്വദേശിയായ പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ ആരോഗ്യപ്രവര്ത്തകനെന്ന് പറഞ്ഞ് പിന്തുടര്ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്വാസികളെകണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. പാറശ്ശാല സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ സജി, ബാലു, ഷറഫുദ്ദീന്, സി.പി.ഒമാരായ സോമന്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.