Representational Image

മ​സാ​ജ്‍ സെ​ന്റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം;പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​സാ​ജ്‍ സെ​ന്റ​റു​ക​ളും, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ഹ്ബൂ​ല, മം​ഗ​ഫ്, സാ​ൽ​മി​യ, ഹ​വ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ 30 പ്ര​വാ​സി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.മ​നു​ഷ്യ​ക്ക​ട​ത്തി​നും പൊ​തു​മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​ങ്ങ​ള്‍ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് ചെ​യ്ത പ്ര​വാ​സി​ക​ളെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി. ഇ​വ​രെ കു​വൈ​ത്തി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags:    
News Summary - Massage centers centrally indisciplined; expatriates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.