ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ നാലു വയസുകാരിയെ പൊലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ജനക്കൂട്ടം പ്രതിയായ സബ് ഇൻസ്പെക്ടറെ മർദിക്കുകയും ചെയ്തു. ലാല്‍സോട്ട് ഏരിയയിലെ രഹുവാസ് പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയ ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.
നൂറുകണക്കിന് പേരാണ് ഇവിടെ തടിച്ചു കൂടിയിട്ടുള്ളത്. ഇലക്ഷൻ ഡ്യൂട്ടി ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബജ്റംഗ് സിങ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ജെ.പി എം.പി ഡോ. കിരോടി ലാൽ മീണ പ്രഖ്യാപിച്ചിട്ടുണ്ട്.
കിരോടി ലാല്‍ മീണ പ്രതിഷേധം നടക്കുന്ന പോലീസ് സ്‌റ്റേഷനിലെത്തി. 'ദളിത് പെണ്‍കുട്ടിയെ ക്രൂരമായാണ് പോലീസുകാരന്‍ ബലാത്സഗം ചെയ്തത്. അശോക് ഗെഹലോട്ടിന്റെ കഴിവുകെട്ട ഭരണത്തിൽ പൊലീസ് അഴിഞ്ഞാടുകയാണ്. ഇരയായ പെണ്‍കുട്ടിയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. തിരഞ്ഞെടുപ്പ് കാലമായിട്ടുപോലും അതിക്രമങ്ങള്‍ കുറയുന്നില്ല'- മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.