കൊരട്ടി: ന്യൂ ഇയർ ആഘോഷങ്ങളിൽ വിറ്റഴിക്കാൻ സൂക്ഷിച്ച എം.ഡി.എം.എയുടെ വൻശേഖരം മേലൂരിൽനിന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുന്നപ്പിള്ളി ദേവരാജഗിരിയിലെ ചക്കാലക്കൽ വീട്ടിൽ ഷാജി (59) എന്ന ബോംബെ തലയൻ ഷാജിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടിൽനിന്ന് 35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ശാന്തിഗിരി ഭാഗത്തുനിന്ന് അഞ്ച് ഗ്രാം വീതം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ഷാജിയെപ്പറ്റി സൂചന ലഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ അടക്കം ഇയാളെ പിടികൂടിയത്. കേരളത്തിലേക്ക് വിറ്റഴിക്കാൻ ലഹരിയെത്തിക്കുന്നവരിൽ ഒരാളാണ് പ്രതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഉത്സവ സ്ഥലങ്ങളിൽ തമ്പടിച്ച് ബലൂൺ തുടങ്ങിയ കച്ചവടങ്ങളുടെ മറവിൽ ലഹരിവസ്തുക്കൾ വിറ്റഴിക്കുന്നതാണ് ഇവരുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.