നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ 80 വയസുള്ള ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തിൽ പൂനം ആനന്ദ് ശിഖവാറി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള പൂനം ചികിത്സയിലാണ്.
കഴിഞ്ഞ കുറച്ചാഴ്ചകളായി അവർ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. കുടുംബാംഗങ്ങളുമായി സ്ഥിരം വഴക്കിടുകയും ചെയ്തു. ഇങ്ങനെയൊരു വഴക്കിനിടെയാണ് ഭർതൃമാതാവായ താരാദേവിയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിരവധി തവണ വൃദ്ധമാതാവിന്റെ ശരീരത്തിൽ കത്തികൊണ്ട് കുത്തുകയും ചെയ്തു.
പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലക്കുറ്റത്തിനാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.