ഫ്രാ​ൻ​സി​സ്

ലോഡ്ജിൽനിന്ന് കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

വൈത്തിരി: മേപ്പാടിയിലെ ലോഡ്ജില്‍ നിന്നും മധ്യവയസ്‌ക്കനെ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 'പ്രാഞ്ചി' എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെ.ബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസാണ് പിടിയിലായത്. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഇയാളെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും പിടിയിലായത്. ഞായറാഴ്ച വൈത്തിരി ടൗണിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയില്‍ 106 ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

205 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ലോഡ്ജില്‍ ചെറുപൊതികളാക്കി വില്‍പനക്ക് തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കഞ്ചാവ് വിറ്റ് ലഭിച്ച 11,500 രൂപയും മൊബൈൽ ഫോണും കഞ്ചാവ് പൊതിയാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും മുറിയിൽനിന്ന് പിടിച്ചെടുത്തു.

കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. അനൂപിന്‍റെ നേതൃത്വത്തിൽ എം.എ. രഘു, കെ. ജോണി, സിവിൽ എക്സൈസ് ഓഫിസർ എസ്.എസ്. അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫ്രാൻസിസിന് കഞ്ചാവ് എത്തിച്ചുനൽകി, ലോഡ്ജിൽ മുറിയെടുത്തു കൊടുത്ത പൊഴുതന സ്വദേശി അലിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.

അലിയും നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. കർണാടകയിൽ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഫ്രാൻസിസ് കൽപറ്റ ടൗൺഭാഗത്ത് വിൽപന നടത്തുകയാണ് പതിവ്. 

Tags:    
News Summary - middle-aged man was arrested with cannabis from lodge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.