ഹൈദരാബാദിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഹോട്ടലിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

ഹൈദരാബാദിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബാലാത്സംഗത്തിനിരയാക്കി. രണ്ടുദിവസം ഹോട്ടലിൽ താമസിപ്പിച്ച് ലഹരിമരുന്ന് നൽകിയായിരുന്നു പീഡനം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ രണ്ടു ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ചൊവ്വാഴ്ച ചഞ്ചൽഗുഡ് സ്വദേശിനിയായ പെൺകുട്ടി മരുന്നുവാങ്ങാൻ പുറത്തുപോയതായിരുന്നു. ഏറെ വൈകിയും മടങ്ങിവരാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാവ് ദബീർപുര പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ പരിചയക്കാരായ രണ്ടുപേർക്കൊപ്പം പെൺകുട്ടി വാഹനത്തിൽ പോകുന്നത് സി.സി.ടി.വിയിൽ കണ്ടെത്തി.

ബുധനാഴ്ച ഒരു യുവാവ് കുട്ടിയുടെ മാതാവിനെ വിളിക്കുകയും മകൾ സുരക്ഷിതമാണെന്ന് അറിയിക്കുകയു ചെയ്തു. തൊട്ടടുത്ത ദിവസം ചാദർഘട്ട് എന്ന സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ രണ്ടു ഹോട്ടലുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി കൗൺസിലിങ്ങിന് അയച്ചു.

Tags:    
News Summary - Minor girl drugged, gang raped in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.