മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് പിതാവിന്റെ കുത്തേറ്റു. ന്യൂഡൽഹി മധു വിഹാറിലാണ് സംഭവം. 23കാരനായ കമ്പ്യൂട്ടർ എൻജിനീയർ ആദിത്യ സിങ്ങിനെയാണ് പിതാവ് അശോക് സിങ് (64) കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽനിന്ന് സീനിയർ മാനേജറായി വിരമിച്ച അശോക് സിങ് അടുത്തിടെ ഗുരുഗ്രാമിൽ ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇതിന്റെ പണമടക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ ഭാര്യ മഞ്ജുവിനോട് അവരുടെ ഫോണിൽ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു.
ഇത് വൈകിയതോടെ അശോക് ഭാര്യയുമായി വഴക്കിട്ടു. ഇതിൽ മകൻ ആദിത്യ ഇടപെട്ടതോടെ രോഷാകുലനായ അശോക് അടുക്കളയിൽനിന്ന് കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. രണ്ട് കുത്തേറ്റ ആദിത്യയെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിച്ചു. അശോകിനെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.