തിരുവനന്തപുരം: മൊബൈൽ ഫോണുകളുമായി മൊബൈൽ മോഷ്ടാവിനെ പൊലീസ് പിടികൂടി. പത്തനംതിട്ട അടൂർ മലമേക്കര കടക്കൽ തെക്കതിൽ വിഷ്ണു(19)വിനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കേകോട്ടയിലുള്ള വസ്ത്രവിൽപനശാലയിലെ വിശ്രമമുറിയിൽനിന്ന് മൂന്ന് ഫോണുകളും, പരിസരപ്രദേശത്തുനിന്ന് രണ്ട് ഫോണുകളുമാണ് ഇയാൾ മോഷണം നടത്തിയത്.
മോഷണശേഷം മോഷണമുതലുകളുമായി കടക്കാൻ ശ്രമിച്ച ഇയാളെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.