വി​പി​ൻ, സു​നീ​ഷ്

മൊബൈൽ ടവർ ബാറ്ററി മോഷണം: രണ്ടുപേർ പിടിയിൽ

കുന്നംകുളം: ബി.എസ്.എന്‍.എല്‍ മൊബൈൽ ഫോൺ ടവറിന്‍റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. എരുമപ്പെട്ടി തിപ്പല്ലൂര്‍ സ്രാമ്പിക്കല്‍ വീട്ടില്‍ വിപിന്‍ (36), കരിയന്നൂർ ചെഞ്ചേരി പറമ്പില്‍ വീട്ടില്‍ സുനീഷ് (19) എന്നിവരെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തിെല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ രണ്ടിന് രാത്രിയായിരുന്നു മോഷണം. അന്നേ ദിവസം കാട്ടകാമ്പാല്‍ മേഖലയില്‍ ബി.എസ്.എന്‍.എല്‍ ടവറിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ടവര്‍ റൂമിന്‍റെ പിറകിലെ ഗ്രില്‍ പൊളിച്ച് 12 ബാറ്ററി മോഷണം പോയതായി അറിയുന്നത്.

നഷ്ടപ്പെട്ട ബാറ്ററികള്‍ക്ക് 1.25 ലക്ഷം രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുന്നംകുളം പൊലീസിൽ നല്‍കിയ പരാതിയെത്തുടർന്ന് സി.സി ടി.വി ദൃശ‍്യങ്ങളുടെ സഹായത്തോടെ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

അടുത്ത ദിവസങ്ങളിലായി കുന്നംകുളത്തും പരിസര പ്രദേശങ്ങളിൽനിന്നുമായി വാഹനങ്ങളുടെയും മറ്റും ബാറ്ററികള്‍ നഷ്ടപ്പെട്ടിരുന്നു. ഈ മോഷണങ്ങള്‍ക്ക് പിന്നിലും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സംഘത്തിൽ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിൻ, ഷക്കീര്‍ അഹമ്മദ്, രാജീവ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാം, ഗിരീശൻ, അനീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Mobile tower battery theft-Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.