പുതുശ്ശേരി: പുതുശ്ശേരിയിൽ മൊബൈൽ ഫോൺ ടവർ മോഷണം പോയ കേസിൽ ഒരാൾ കൂടി പിടിയിൽ. സേലം മേട്ടൂർ ഉപ്പുപള്ളം സ്വദേശി ഗോകുലിനെയാണ് (27) തിങ്കളാഴ്ച കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമായ ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ച മൊബൈൽ ടവറുകളാണ് കാണാതായത്. പ്രവർത്തനരഹിതമായ ടവറുകൾ മോഷ്ടാക്കൾ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി.
കേസിൽ ഒന്നാം പ്രതി സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം പള്ളിപ്പെട്ടി കൃഷ്ണകുമാറിനെ (46) ചോദ്യം ചെയ്തതിൽ മോഷണ മുതലുകൾ ഈറോഡ് മേട്ടുനാസുവംപാളയം പെരിയസാമി സ്റ്റീൽ എന്ന സ്ഥാപനത്തിൽ എത്തിച്ച് കൊടുത്തത് ഗോകുലാണെന്ന് തെളിഞ്ഞത്. തുടർന്ന് ഗോകുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.
സബ് ഇൻസ്പെക്ടർ സി.കെ. രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷാദ്, രാജിദ്, പ്രിൻസ്, സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.