മോഹൻദാസ് കൊലക്കേസിൽ പ്രതി രജീഷുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ

മോഹൻദാസ് കൊല: പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവമ്പാടി: തിരുവമ്പാടി മരക്കാട്ടു പുറത്ത് ചാലിൽ തൊടികയിൽ മോഹൻദാസ് (58) കൊലക്കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ചാലിൽ തൊടികയിൽ രജിഷ് (36 )നെ കൊല നടന്ന മരക്കാട്ടുപുറം ചാലിൽ തൊടികയിൽ പ്രദേശത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

തിരുവമ്പാടി  സ്റ്റേഷൻ ഹൗസ് ഓഫീസർ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വാക്ക് തർക്കത്തിനിടെയുണ്ടായ മർദനത്തിൽ പരിക്കേറ്റ് മോഹൻ ദാസ് ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച താമരശ്ശേരി ഡി.വൈ.എസ്.പി. ഓഫീസിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതി രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Mohandas murder: Evidence was taken with the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.