മി​ഥു​ൻ

പീഡനക്കേസ്: ദുബൈയിൽ അറസ്റ്റിലായ മലയാളി യുവാവിനെ ബംഗളൂരുവിലെത്തിച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​യാ​യ മ​ല​യാ​ളി യു​വാ​വ് ദു​ബൈ​യി​ൽ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ ന​രീ​ക്കാം​വ​ള്ളി സ്വ​ദേ​ശി മി​ഥു​ൻ വി.​വി. ച​ന്ദ്ര​ൻ (31) ആ​ണ് പി​ടി​യി​ലാ​യ​ത്. ദു​ബൈ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ക​ർ​ണാ​ട​ക പൊ​ലീ​സെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന 33കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

2016ൽ ​ബം​ഗ​ളൂ​രു മ​ഹാ​ദേ​വ​പു​ര​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​റി​യി​ച്ച​തി​നാ​ൽ സ​ഹാ​യ​മാ​യി യു​വ​തി പ​ണം ന​ൽ​കി. ത​ന്നെ മി​ഥു​ന്റെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി മാ​താ​വി​ന് പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കു​ക​യും നി​ർ​ബ​ന്ധ​പൂ​ർ​വം ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു.

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് അ​വ​രും സ​മ്മ​തം അ​റി​യി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ, പി​ന്നീ​ട് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2020 ഫെ​ബ്രു​വ​രി​യി​ൽ മി​ഥു​നും മാ​താ​വ് ഗീ​ത​ക്കു​മെ​തി​രെ യു​വ​തി മ​ഹാ​ദേ​വ​പു​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത​തോ​ടെ മി​ഥു​ൻ ഗ​ൾ​ഫി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റി​യു​ന്നു. 

Tags:    
News Summary - Molestation case: A Malayali youth arrested in Dubai was brought to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.