തുടർച്ചയായി രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നു. എറണാകുളം റൂറലിൽ നിന്നുള്ള ഒരു ബറ്റാലിയൻ പുറപ്പെട്ടിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ നേരിട്ടെത്തിയാണ് പാലക്കാട്ടെ സുരക്ഷ ക്രമീകരണങ്ങൾ നടത്തുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലക്കാട്ട് ക്യാമ്പ് ചെയ്താണ് സുരക്ഷാ മേൽനോട്ടം വഹിക്കുക.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വിട്ടുകൊടുത്തു. വിലാപയാത്രയായാണ് സുബൈറിന്റെ മൃതദേഹം ഖബറടക്കത്തിനായി എലപ്പുള്ളിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെ പൊതുദർശനവുമുണ്ടാകും.
ഇന്ന് ഉച്ചയോടെയാണ് ആർ.എസ്.എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസൻ പാലക്കാട് നഗരത്തോട് ചേർന്ന മേലാമുറിയിൽ കൊല്ലപ്പെട്ടത്. എസ്.കെ.എസ് ഒാട്ടോസ് എന്ന തന്റെ കടയിൽ വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.