ഗുണ്ടകളെ നിയന്ത്രിക്കാനായി ആവിഷ്കരിച്ച പദ്ധതികളെല്ലാം പാളുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് അധികൃതരുടെ നീക്കം. ഗുണ്ടാ അക്രമങ്ങൾ സർക്കാറിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന സാഹചര്യമാണുള്ളത്. ഇതുകണക്കിലെടുത്ത് സംസ്ഥാനത്തെ ആയിരത്തിലേറെ ഗുണ്ടകളുടെ ജാമ്യം റദ്ധാക്കാൻ നീക്കം തുടങ്ങി. ജാമ്യം റദ്ധാക്കാൻ പ്രോസിക്യൂഷൻ കോടതികളിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
1400 പേരുടെ ജാമ്യം റദ്ധാക്കാനാണ് തീരുമാനം. ഇതിൽ 64 പേരുടെ ജാമ്യം റദ്ധാക്കി കഴിഞ്ഞു. ഒാപ്പറേഷൻ കാവൽ തുടങ്ങി നാല് മാസം പിന്നിട്ടിട്ടും ഗുണ്ടാ അക്രമങ്ങൾ കുറയാത്ത സാഹചര്യത്തിലാണ് ജാമ്യം റദ്ധാക്കാൻ തീരുമാനം എടുത്തത്. സാമൂഹിക വിരുദ്ധരും ഗുണ്ടകളുമായി 7953 പേർ കേരളത്തിലുള്ളതായാണ് പൊലീസിന്റെ കണക്ക്. ഇവരിൽ വലിയൊരു വിഭാഗം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ജില്ല തിരിച്ചുള്ള കണക്കുകളിങ്ങനെ: കോട്ടയം (1255), തിരുവനന്തപുരം (1007), കോട്ടയം (178), പത്തനംതിട്ട(177), തിരുവനന്തപുരം(241).
കഴിഞ്ഞ നാലുമാസത്തിനിടെ 122പേരെ കാപ്പ നിയമപ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിൽ വയ്ക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. തടങ്കലിൽ വയ്ക്കാൻ നിർദേശത്തിൽപ്പെട്ടവർ അക്രമത്തിലേർപ്പെടുന്ന സംഭവങ്ങൾ ഏറെയാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.