വര്‍ക്കല: ഓടയത്ത് ഭാര്യാ മാതാവിനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. താഴെ വെട്ടൂർ നൈസാം ലാന്റിൽ നൈസാം (35) ആണ് അറസ്റ്റിലായത്.
ഓടയം അഞ്ചുമുക്ക് സ്വദേശിനി റഹീനക്കാണ് (56) പരിക്കേറ്റത്. റഹീനയുടെ മകളും നൈസാമും തമ്മിലുള്ള വിവാഹമോചന കേസ് കുടുംബകോടതിയില്‍ നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ച രാവിലെ നൈസാം തന്റെ മകളെ കാണണമെന്ന ആവശ്യവുമായി റഹീനയുടെ വീട്ടിലെത്തിയിരുന്നു. കുട്ടിയെ കണ്ടതിനുശേഷം നൈസാം പുറത്തേക്ക് പോയപ്പോള്‍ ഗേറ്റടക്കാൻ എത്തിയപ്പോൾ കാര്‍ ഓടിച്ച് ഗേറ്റിലിടിക്കുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ച് നിലത്തുവീണ് റഹീനക്ക് കൈക്ക് പരിക്കേറ്റു. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.