ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവ് പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷിന്‍റെ ഭാര്യ അമ്പിളിയെ (34) ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കുടുംബകലഹത്തെ തുടർന്ന് അമ്പിളി 2014 ജനുവരി 11ന് വൈകീട്ട് 7.30ന് മക്കളായ ലക്ഷ്മി (നാല്), ശ്രീഹരി (ഒന്നര) എന്നിവരെ വീടിനടുത്തുള്ള കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി കിണറ്റില്‍നിന്ന് അമ്പിളിയെയും കുട്ടികളെയും പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചു.
ഇരിങ്ങാലക്കുട പൊലീസ് സബ് ഇൻസ്പെക്ടർ ടി.ജി. ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ. മധു, ടി.എസ്. സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.