അടിമാലി: ഇടുക്കി ശാന്തൻപാറയില്‍ അഞ്ചുവയസുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഉള്ളം കാലിലും ഇടുപ്പിലുമാണ് കുട്ടിക്ക് പൊള്ളലേറ്റത്. ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ വിദഗ്ധ ചികിത്സക്ക് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിക്ക് അനുസരണയില്ലാത്തതിനാലാണ് പൊള്ളലേല്‍പ്പിച്ചതെന്നാണ് കുട്ടിയുടെ മാതാവിന്‍റെ മൊഴി. ചൈൽഡ് ലൈൻ നിർദേശപ്രകാരം ശാന്തൻപാറ പൊലീസ് കേസെടുത്തു. ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിയിലാണ് അമ്മയുടെ ക്രൂരത.
നാലുദിവസം മുമ്പാണ് കുട്ടിയെ പൊള്ളല്‍ ഏല്‍പ്പിച്ചത്. സ്റ്റീല്‍ തവി അടുപ്പില്‍ വെച്ച് ചൂടാക്കി കുട്ടിയുടെ ഉള്ളന്‍കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലേയ്ക്ക് പോയി. ഇവിടെ എത്തിച്ച് ചികിത്സ നല്‍കിയതായും മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം തിരിച്ചെത്തിയ കുട്ടിയ്ക്ക് നടക്കാന്‍ കഴിയാതെ ഇരിക്കുന്നത് കണ്ട് സമീപവാസികളാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നേരിട്ടെത്തുകയും ശാന്തൻപാറ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കുട്ടി പറഞ്ഞാല്‍ കേള്‍ക്കില്ലെന്നും കുസൃതി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇരുകാലുകളിലും പൊള്ളലേൽപ്പിച്ചതെന്നുമാണ് അമ്മ പറയുന്നത്.
കുട്ടിയെ ചൈല്‍ഡ് ലൈന്‍റെ നേതൃത്വത്തില്‍ ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കാലിൽ ഗുരുതരമായി പൊള്ളലേൽക്കുകയും ഒരു കാലിൽ പഴുപ്പ് ബാധിക്കുകയും ചെയ്തെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍റെ നിര്‍ദ്ദേശ പ്രകാരം ജെ.ജെ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.