ന്യൂഡൽഹി: മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വിവേക് ബിന്ദ്രക്കെതിരെ ഗാർഹിക പീഡന പരാതി. വിവേക് ബിന്ദ്രയുടെ ഭാര്യ യാനികയെ ഉപദ്രവിച്ചതിനാണ് പരാതി. സഹോദരിയെ ക്രൂരമായി മർദിച്ചു എന്ന് കാണിച്ച് നോയ്ഡ് സെക്റ്റർ 126 പൊലീസ് സ്റ്റേഷനിൽ യാനികയുടെ സഹോദരൻ പരാതി നൽകുകയായിരുന്നു.
ഡിസംബർ ഏഴിന് ദമ്പതികൾ താമസിച്ചിരുന്ന സൂപ്പർനോവ വെസ്റ്റ് റെസിഡൻസിയിൽ വെച്ചാണ് മർദനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ബിന്ദ്രയും അമ്മ പ്രഭയും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടയിൽ കയറാൻ ശ്രമിച്ച യാനികയെ ബിന്ദ്ര ശാരീരികമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. യാനികയുടെ ഇടതുഭാഗത്ത് മർദനത്തിൽ പരിക്കേറ്റു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഡിസംബർ ആറിനാണ് യാനികയും ബിന്ദ്രയും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യാനികയെ മുറിയിലേക്ക് കൊണ്ടുപോയി ബിന്ദ്ര ഉപദ്രവിക്കുകയായിരുന്നു. അവരുടെ മുടി വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. യാനികയുടെ മൊബൈൽ ഫോണും ബിന്ദ്ര നശിപ്പിച്ചു.
ബാഡ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ആണ് ബിന്ദ്ര. ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷങ്ങളുടെ ഫോളോവേഴ്സ് ഉണ്ട്. യൂട്യൂബർ സന്ദീപ് മഹേശ്വരി വിഡിയോ ചെയ്തപ്പോഴാണ് സംഭവം വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.